ഭാര്യയുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഹീനമായ അപവാദ പ്രചാരണം; പരാതിയുമായി എം.ബി രാജേഷ്

സമൂഹ മാധ്യമങ്ങളിലേത് പരിധിവിട്ട വ്യക്തിഹത്യയാണെന്നും സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.ബി രാജേഷ്

Update: 2026-04-08 04:05 GMT

പാലക്കാട്:ഭാര്യയുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷ്. സമൂഹ മാധ്യമങ്ങളിലേത് പരിധിവിട്ട വ്യക്തിഹത്യയാണെന്നും സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ലെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോ​ഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News