സ്ഥിതി അതീവ ഗുരുതരമെന്ന് തടവിലാക്കപ്പെട്ട നാവികർ; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വി. മുരളീധരൻ

നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

Update: 2022-11-10 12:43 GMT
Editor : abs | By : Web Desk

ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം ഊർജിതപ്പെടുത്തിയിരിക്കുകയാണ് ഗിനിയൻ സൈന്യം തടവുകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനഞ്ച് പേരെ ലൂബ തുറമുഖത്ത് എത്തിച്ചു. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് നാവികര്‍. യുദ്ധക്കപ്പലില്‍ കയറാന്‍ വിസമ്മതിച്ച് നാവികര്‍ കുത്തിയിരിക്കുകയാണ്. ആശുപത്രിയിലുള്ള നാവികര്‍ എത്താതെ കപ്പലില്‍ കയറില്ലെന്നാണ് നിലപാടെന്നും വിസ്മയയുടെ സഹോദരൻ വിജിത്ത് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, ഗിനിയില്‍ കസ്റ്റഡിയിലായ നാവികരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. നൈജീരിയയിലേയും ഗിനിയിലേയും എംബസികള്‍ ശ്രമം തുടരുകയാണ്. നാവികര്‍ ഗിനി നാവികസേനയുടെ കസ്റ്റഡിയിലാണ്. നൈജീരിയയിലും ഇവര്‍ക്കെതിരെ കേസുണ്ട്. നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. 

Advertising
Advertising

അതേസമയം, ഗിനിയ വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വീഡിയോ സന്ദേശം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു. കപ്പൽ കെട്ടിവലിച്ചുകൊണ്ടുപോകാൻ നീക്കമെന്നാണ് വീഡിയോ സന്ദേശത്തിലുള്ളത്. ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പില്ലാത്തതിനാൽ ഏറെ ആശങ്കയിലാണ് നാവികരും അവരുടെ കുടുംബവും.ഭക്ഷണവും വെള്ളവും എത്തിക്കാനായെങ്കിലും ഇന്ത്യൻ എംബസി ജീവനക്കാർക്ക് ഇതുവരെ നാവികരെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News