ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യൂ

14 പേർക്ക് ഗുരുതരമായി പരിക്കേറ്റു

Update: 2024-01-30 13:31 GMT
Editor : Anas Aseen | By : Web Desk
Advertising

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യൂ. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നക്സൽ പ്രവർത്തനം തടയുന്നതിനായി ബീജാപൂർ-സുക്മ അതിർത്തി ഗ്രാമമായ തെക്കൽഗുഡെമിൽ പുതിയ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സ്ഥാപിച്ച ശേഷം, ജോനഗുഡ-അലിഗുഡ മേഖലയിൽ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്.

ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News