പുരി ജഗന്നാഥ ക്ഷേത്രത്തിൽ തിക്കും തിരക്കും; വിനോദയാത്രക്കെത്തിയ ആറ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്

അവധിക്കാലമായതിനാൽ പകൽസമയത്ത് ക്ഷേത്രത്തിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്

Update: 2022-12-27 05:06 GMT
Editor : ലിസി. പി | By : Web Desk

പുരി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ നില തൃപ്തികരമാണ്.

മയൂർഭഞ്ച് ജില്ലയിലെ റാസ്ഗോവിന്ദ്പൂർ പ്രദേശത്തെ ഹ്രുദാനന്ദ ഹൈസ്‌കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്‌കൂളിൽ നിന്ന് ക്രിസ്മസിന് വിനോദയാത്രക്കായി എത്തിയതായിരുന്നു ഇവർ. 70 കുട്ടികളാണ് സ്‌കൂളിൽ നിന്ന് വിനോദയാത്രക്കായി പുരിയിൽ എത്തിയത്.

വിദ്യാർഥികൾ പകൽ മുഴുവൻ കടൽത്തീരത്ത് സമയം ചെലവഴിച്ചു. വൈകുന്നേരം മടങ്ങുന്ന വഴിയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ദേവാലയമായ ജഗന്നാഥ ക്ഷേത്ര സന്ദർശിക്കാൻ പോയത്. രാത്രി 8 മണിയോടെ ക്ഷേത്രത്തിലേക്ക് പടികൾ കയറുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികൾ ബോധരഹിതരാകുകയായിരുന്നെന്ന്  ക്ഷേത്രം ഭാരവാഹി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 9, 10 ക്ലാസുകളിലെ വിദ്യാർഥിനികളെ പിന്നീട് രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവധിക്കാലമായതിനാൽ പകൽസമയത്ത് ക്ഷേത്രത്തിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News