ഗ്യാസ് സിലിണ്ടറിനായുള്ള ക്യൂവിനിടെ കുഴഞ്ഞുവീണ് 66 കാരൻ മരിച്ചു

സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു

Update: 2026-03-13 12:55 GMT

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നി​ഗമനം.

ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിലാണ് സംഭവം. മരിച്ച ഭൂഷൺ കുമാർ മിത്തൽ സിലിണ്ടർ വാങ്ങാനായി രാവിലെ എട്ട് മണിയോടെ തന്നെ ​ഗ്യാസ് ഏജൻസിക്ക് മുന്നിൽ എത്തി. മകൻ ദേവരാജ് മിത്തലും കൂടെ ഉണ്ടായിരുന്നു. ഏജൻസി തുറക്കുന്നതിന് മുമ്പേ എത്തിയിട്ടും 25-ാമത്തെ ടോക്കൺ ആണ് ഭൂഷൺ കുമാറിന് ലഭിച്ചത്. വരിയിൽ എൽപിജി സിലിണ്ടർ വച്ച് അതിന് മുകളിൽ ഇരിക്കുകയായിരുന്നു ഭൂഷൺ കുമാർ. പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജ്യത്തെ ​​ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ വലിയ തിരക്കാണ് രൂപപ്പെട്ടിരിക്കുന്നത്. എൽപിജി വിതരണം വരും ദിവസങ്ങളിൽ സാധാരണ നിലയിലായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും വർദ്ധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News