ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം

ഒരാൾക്ക് പരിക്കേറ്റു

Update: 2021-12-09 08:19 GMT
Advertising

ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ലാപ്ടോപ്പ് ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. നേരിയ സ്ഫോടനമാണ് നടന്നത്. പരിക്ക് ഗുരുതരമല്ല. കോടതി നടപടികള്‍ തുടരുന്നതിനിടെയായിരുന്നു സംഭവം. അന്വേഷണം തുടങ്ങിയെന്ന് ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.

കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവെപ്പ് നടന്നിരുന്നു. ജിതേന്ദ്ര ഗോഗി എന്ന ഗുണ്ടാ നേതാവും മറ്റു രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. മാഫിയ സംഘങ്ങള്‍ തമ്മിലായിരുന്നു വെടിവെപ്പ്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News