അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ വീണ്ടും ആക്രമണം

യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമണം

Update: 2024-01-21 11:34 GMT
Editor : Lissy P | By : Web Desk

ഗുവാഹത്തി: അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ വീണ്ടും ആക്രമണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനത്തിന്റ ചില്ല് തകർക്കാൻ ശ്രമിച്ചതായി പരാതി.വാഹനം കടന്നുപോകുന്ന സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലൊട്ടിച്ചിരുന്ന സ്റ്റിക്കറുകള്‍ കീറിക്കളഞ്ഞെന്നും പരാതിയില്‍ പറയുന്നു. യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം.  ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രിയെന്ന് ജയറാം രമേശ്‌ പറഞ്ഞു.  എത്ര ഭയപ്പെടുത്തിയാലും പിന്നോട്ടില്ലെന്നും യാത്രയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു കല്ലേറുണ്ടായത്. അരുണാചൽപ്രദേശിൽ നിന്നാണ് അസമിലേക്ക് ഭാരത് ജോഡോ ന്യായ യാത്ര പ്രവേശിച്ചത്.അഞ്ച് ദിവസം കൂടി അസമിൽ പര്യടനം നടത്തും. അതിനിടെ,അസമിലെ ഗുവാഹട്ടിയിലേക്ക് പ്രവേശിക്കാൻ സർക്കർ അനുമതി നിഷേധിച്ചതായി കോൺഗ്രസ്‌ ആരോപിച്ചിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News