ജമ്മുവിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വനമേഖലയിലാണ് സംഭവം

Update: 2025-05-22 14:00 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു . 2 ഭീകരക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വനമേഖലയിലാണ് സംഭവം.

കിഷ്ത്വാറിൽ മേഖലയിൽ ഭീകരം എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. നേരത്തെ സോപ്പിയാൻ, ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല. അതിനിടെ ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തകർത്തു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് നേപ്പാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ പരിശീലനം ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ നിർദേശപ്രകാരം ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ അടക്കം ഇവർ ശേഖരിച്ചിരുന്നു എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News