ആരോഗ്യപ്രവർത്തകർക്ക് ഭാരതരത്‌ന നൽകണം; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

എല്ലാ ആരോഗ്യപ്രവർത്തകർക്കും ബഹുമതി ലഭിക്കും വിധം ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കെജ്‌രിവാൾ അഭ്യർത്ഥിച്ചു

Update: 2021-07-04 12:55 GMT

രാജ്യത്തെ ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഈ വർഷം കോവിഡ് പോരാട്ടത്തിൽ മുൻനിര പോരാളിമാരായ രാജ്യത്തെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

എല്ലാ ആരോഗ്യപ്രവർത്തകർക്കും ബഹുമതി ലഭിക്കും വിധം ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു . "ഈ വർഷത്തെ ഭാരതരത്‌ന പുരസ്‌കാരം 'ഇന്ത്യൻ ഡോക്ടർ' ക്ക് നൽകാനാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇതുകൊണ്ട് ഏതെങ്കിലും ഡോക്ടറെ അല്ല ഞാൻ ഉദ്ദേശിച്ചത്. രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും, നഴ്‌സുമാർക്കും, പാരാമെഡിക്കൽ സ്റ്റാഫുകൾക്കും ഈ ബഹുമതി ലഭിക്കണം" - കത്തിൽ പറയുന്നു.

Advertising
Advertising

കോവിഡ് പോരാട്ടത്തിൽ ജീവൻ നഷ്‌ടമായ ആരോഗ്യപ്രവർത്തകർക്കുള്ള ശരിയായ ആദരമാകും ഇത്തരമൊരു ബഹുമതിയെന്നും അദ്ദേഹം പറഞ്ഞു. " തങ്ങളുടെ ജീവനും കുടുംബവും മറന്നാണ് ലക്ഷക്കണക്കിന് ഡോക്ടർമാരും നഴ്‌സുമാരും ജനങ്ങളെ സേവിക്കാൻ ഇറങ്ങിയത്. അവർക്ക് നന്ദി പറയാനും അവരെ ബഹുമാനിക്കാനും ഇതിലും മികച്ച മറ്റെന്തു വഴിയാനുള്ളത്? ഒരു സംഘത്തിന് ഭാരതരത്‌ന പുരസ്‌കാരം നൽകാൻ കഴിയില്ലെങ്കിൽ ചട്ടങ്ങൾ മാറ്റാൻ ഞാൻ തനകളോട് അഭ്യർത്ഥിക്കുകയാണ്. ഇന്നീ രാജ്യം ഇവിടുത്തെ ഡോക്ടർമാരോട് ഏറെ കടപ്പെട്ടിരിക്കുന്നു. അവർക്ക് ഭാരതരത്‌ന നൽകുന്നത് ഓരോ ഇന്ത്യക്കാരനും സന്തോഷം നൽകുന്ന കാര്യമാണ്." കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News