സിജെപി പ്രതിഷേധത്തിലെ 14കാരിക്ക് ഭീഷണി; ഗൗരവകരമെന്ന് സുപ്രിംകോടതി, എഫ്‌ഐആര്‍ വിശദാംശങ്ങള്‍ തേടി

ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നവരെ ഭയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Update: 2026-09-10 11:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. കുട്ടിയുടെ പരാതിയിലെ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ തേടിയ കോടതി, സുരക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.

ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നവരെ ഭയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ പുറത്തുനില്‍ക്കുമ്പോള്‍ കുട്ടിക്കെതിരെ കൗണ്ടര്‍ എഫ്ഐആര്‍ ഇട്ടതായി കോടതിയില്‍ കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുപി, ഡല്‍ഹി സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടണം. പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലേറ് നടന്നതിന്റെ വീഡിയോ തെളിവുകള്‍ ഹാജരാക്കാമെന്നും അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. നടപടിയെക്കുറിച്ച് ഡല്‍ഹി, യുപി സര്‍ക്കാരുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി.

Advertising
Advertising

സംഘ്പരിവാര്‍ പ്രചാരകനായ സ്വതന്ത്ര ഭരദ്വാജും കൂട്ടാളികളുമാണ് 14കാരിയെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ക്കെതിരെ പിന്നീട് പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. സിജെപി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയെ തന്റെ നേതൃത്വത്തില്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കാര്യം യൂട്യൂബ് വീഡിയോയിലൂടെ ഇയാള്‍ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായിരുന്നു.

പിന്നാലെ സിജെപി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സ്വതന്ത്ര ഭരദ്വാജ് ഉള്‍പ്പെടെയുള്ള അക്രമികള്‍ക്കെതിരെ ശക്തമായ നടപടിക്ക് പൊലീസ് നിര്‍ബന്ധിതരായത്. അടുത്ത ദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണവുമുണ്ടായി. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News