അയോധ്യ വിഷയം മതവഴക്കല്ല, ഭൂമിതർക്കമായിരുന്നു: ജസ്റ്റിസ് അശോക് ഭൂഷൺ

ഹിന്ദു ക്ഷേത്രം തകർത്ത ശേഷമാണോ പള്ളി നിർമിച്ചതെന്നായിരുന്നു തർക്കവിഷയം. ഹിന്ദു കെട്ടിടത്തിനുമുകളിലാണ് നിർമിച്ചതെങ്കിൽ പള്ളിയുടെ നിയമസാധുത തന്നെ സംശയത്തിലാകും. തർക്കഭൂമിയിൽ പള്ളി നിർമിക്കാൻ പാടില്ലെന്ന് ചില ഇസ്‍ലാമിക പണ്ഡിതർ തന്നെ പറയുന്നുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു

Update: 2021-07-13 16:39 GMT
Editor : Shaheer | By : Web Desk

അയോധ്യ വിഷയം മതവഴക്കായിരുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ. രണ്ട് മതവിഭാഗങ്ങൾക്കിടയിലുള്ള ഭൂമിതർക്കമായിരുന്നു അതെന്ന്, ബാബരി കേസിൽ വിധി പറഞ്ഞ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചംഗം കൂടിയായ അശോക് ഭൂഷൺ പറഞ്ഞു. നിയമപോർട്ടലായ ബാർ ആൻഡ് ബെഞ്ചിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വിഷയത്തിൽ വിശ്വാസപരമായ തർക്കങ്ങളില്ല. രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കമായിരുന്നു അത്. രണ്ടുകൂട്ടരും തങ്ങളുടെ ആരാധനാകേന്ദ്രമാണ് സ്ഥലമെന്ന് അവകാശപ്പെടുകയാണുണ്ടായത്. ഹിന്ദു, മുസ്‍ലിം വിശ്വാസങ്ങൾ വ്യത്യസ്തമാണ്. രണ്ടിനും വ്യത്യസ്ത അനുയായികളുമുണ്ട്. വിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമാണ്. എല്ലാവർക്കും അതിന് അവകാശവുമുണ്ട്. ഞാനുമൊരു ഉറച്ച വിശ്വാസിയാണ്. ഒരു തുണ്ടു ഭൂമിയെച്ചൊല്ലിയുള്ള തർക്കം മാത്രമായിരുന്നു അത്. തെളിവിന്റെ അടിസ്ഥാനത്തിൽ തന്നെ അക്കാര്യത്തിൽ തീരുമാനവുമെടുക്കേണ്ടതുണ്ടായിരുന്നു-ജസ്റ്റിസ് അശോക് ഭൂഷൺ കൂട്ടിച്ചേർത്തു.

Advertising
Advertising

അയോധ്യ രാമന്റെ ജന്മഭൂമിയാണെന്ന് ഹിന്ദുക്കൾ പറയുന്നു. ബാബർ നിർമിച്ച പള്ളിയുടെ ഭൂമിയാണെന്ന് മുസ്‍ലിംകളും. രണ്ടും ചരിത്രയാഥാർത്ഥ്യങ്ങളുമാണ്. 500 വർഷത്തെ പഴക്കമുള്ള തർക്കങ്ങളുമാണ് ഇതെല്ലാം. ഇതിൽ ചില തെളിവുകൾ ലഭ്യമാണ്. ചില തെളിവുകൾ ലഭ്യവുമല്ല. ഹിന്ദു ക്ഷേത്രം തകർത്ത ശേഷമാണോ പള്ളി നിർമിച്ചതെന്നായിരുന്നു തർക്കവിഷയം. ഹിന്ദു കെട്ടിടത്തിനുമുകളിലാണ് നിർമിച്ചതെങ്കിൽ പള്ളിയുടെ നിയമസാധുത തന്നെ സംശയത്തിലാകും. തർക്കഭൂമിയിൽ പള്ളി നിർമിക്കാൻ പാടില്ലെന്ന് ചില ഇസ്‍ലാമിക പണ്ഡിതർ തന്നെ പറയുന്നുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News