മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നില്‍

പത്താൻ യാസിറഹ്മദ്ഖാനാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Update: 2023-05-13 03:34 GMT

ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലീഡ് ചെയ്യുകയാണ്. ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നാണ് ബൊമ്മെ ജനവിധി തേടുന്നത്. പത്താൻ യാസിറഹ്മദ്ഖാനാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

2018-ലെ തെരഞ്ഞെടുപ്പിൽ 9265 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്‍റെ സയ്യിദ് അസീംപീർ ഖാദ്രിയെ ബൊമ്മെ പരാജയപ്പെടുത്തിയത്. 2018ൽ 49.02 ശതമാനം വോട്ട് വിഹിതമാണ് ബി.ജെപിക്ക് ലഭിച്ചത്. 2013ലും ബൊമ്മെക്കായിരുന്നു വിജയം. 9503 വോട്ടുകൾക്ക് കോണ്‍ഗ്രസിന്‍റെ ഖാദ്രി സയ്യിദ് അസിംപീർ സയ്യിദ് കാദർബാഷയെ പരാജയപ്പെടുത്തിയത്. 2013ൽ 48.64 ശതമാനം വോട്ട് വിഹിതമായിരുന്നു ഈ സീറ്റിൽ ബി.ജെ.പിക്ക് ലഭിച്ചത്.

എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കിലും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞത്. "കഴിഞ്ഞ തവണ, അവർ (എക്സിറ്റ് പോളുകൾ) ബി.ജെ.പിക്ക് 80 സീറ്റുകളും കോൺഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചത്, എന്നാൽ ഫലം വിപരീതമായിരുന്നു. ഗ്രൗണ്ട് റിപ്പോർട്ടുകൾ അനുസരിച്ച് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തില്‍ വരുമെന്നുമാണ്'' ബൊമ്മെ പറഞ്ഞത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News