സൈക്കിൾ ഉന്തി വയ്യാതായി; ഭാര്യക്കായി 90,000 രൂപയുടെ മുച്ചക്രബൈക്ക് വാങ്ങി യാചകൻ

നാല് വർഷം ഭിക്ഷയാചിച്ച് കിട്ടിയ പണം കൊണ്ടാണ് ബൈക്ക് വാങ്ങിയത്

Update: 2022-05-24 10:23 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: ഭാര്യയ്ക്ക് സമ്മാനമായി വാഹനങ്ങൾ  വാങ്ങിക്കൊടുക്കുന്ന ഭർത്താക്കന്മാർ ഏറെയാണ്. മധ്യപ്രദേശ് സ്വദേശിയായ സന്തോഷ് സാഹുവും ഭാര്യ മുന്നുവിന് വേണ്ടി 90,000 രൂപയ്ക്ക് ഒരു പുത്തൻ മുച്രക്ര ബൈക്ക് വാങ്ങിക്കൊടുത്തു.

പക്ഷേ അതൊരു വെറും സമ്മാനം മാത്രമല്ലായിരുന്നു.  നാല് വർഷം ഭിക്ഷയാചിച്ച് കിട്ടിയ പണം കൊണ്ടാണ് സന്തോഷ് സാഹു ബൈക്ക് വാങ്ങിക്കൊടുത്തത്.  ഭിന്നശേഷിക്കാരനായ സന്തോഷും മുന്നയും ഭാര്യ മുന്നിയും ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. ചിന്ദ്വാര ജില്ലയിലെ അമർവാര സ്വദേശികളാണ് ഇരുവരും.

മുച്ചക്രസൈക്കിളിലിരുന്നാണ് സന്തോഷ് ഭിക്ഷയാചിച്ചിരുന്നത്. ഭാര്യ മുന്നി സൈക്കിൾ ഉന്തും. നിത്യവും സൈക്കിൾ ഉന്തി ഭാര്യക്ക് കലശമായ പുറം വേദന വന്നു. ഭാര്യയുടെ വിഷമം മനസിലാക്കിയാണ് സന്തോഷ് വർഷങ്ങളുടെ സമ്പാദ്യമെടുത്ത് പുതിയ മോപ്പഡ് ബൈക്ക് വാങ്ങിയത്.

Advertising
Advertising

'ചിന്ദ്വാര ബസ് സ്റ്റോപ്പിലും പരിസരത്തും ഭിക്ഷ യാചിക്കാൻ പോകുമ്പോൾ ഭാര്യ മുന്നിയാണ് ഈ മുച്ചക്ര സൈക്കിൾ തള്ളിയിരുന്നത്. ഉയർന്ന റോഡുകളിലേക്ക് കയറുമ്പോഴും പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ സഞ്ചരിക്കുമ്പോഴും അവൾ ഏറെ ബുദ്ധിമുട്ടി. അവൾക്ക് വയ്യാതായപ്പോഴാണ്  സമ്പാദ്യമെടുത്ത് ബൈക്ക് വാങ്ങാൻ തീരുമാനിച്ചതെന്ന് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചയാണ് ഇരുവരും പുതിയ ബൈക്ക് വാങ്ങിയത്. ഇപ്പോൾ ഈ ബൈക്കിലാണ് ഇവർ ഭിക്ഷ യാചിക്കുന്നത്. ഇനിയിപ്പോൾ ദൂരസ്ഥലങ്ങളിൽ ഇതുമായി പോകാമെന്നും ഇരുവരും പറയുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News