'മരിക്കാനാണെങ്കിൽ ബസിനടിയിലേക്ക് ചെല്ല്, 1.5 കോടിയുടെ കാറാണ്'; ബൈക്ക് യാത്രികന് നേരെ ആക്രോശിച്ച് ദേവെഗൗഡയുടെ മരുമകൾ

കാർ നന്നാക്കുന്നതിനായി 50 ലക്ഷം താൻ തരുമോ എന്നൊക്കെ ഭവാനി യുവാവിനോട് ചോദിക്കുന്നുണ്ട്

Update: 2023-12-05 12:25 GMT

ബെംഗളൂരു: തന്റെ കാറിൽ തട്ടിയ ബൈക്ക് യാത്രികനോട് അസഭ്യമായി ക്ഷോഭിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി ദേവെഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ. ഓവർ ടേക്ക് ചെയ്യുന്നതിനിടെ കാറിൽ തട്ടിയന്നൊരോപിച്ചായിരുന്നു ഭവാനിയുടെ ആക്രോശം.

തന്റെ 1.5 കോടിയുടെ കാറിലാണ് തട്ടിയതെന്നും മരിക്കാനാണെങ്കിൽ ബസിനടിയിലേക്ക് ചെല്ലൂ എന്നുമൊക്കെ ഭവാനി ആക്രോശിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഉഡുപ്പിയിൽ വെച്ചാണ് സംഭവമുണ്ടായതെന്നാണ് വിവരം. ആൾക്കൂട്ടം നോക്കിനിൽക്കേയാണ് ഭവാനി ബൈക്ക് യാത്രികനോട് ആക്രോശിക്കുന്നത്. കാർ നന്നാക്കുന്നതിനായി 50 ലക്ഷം താൻ തരുമോ എന്നൊക്കെ ഇയാളോട് ഭവാനി ചോദിക്കുന്നുണ്ട്.

Advertising
Advertising

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഭവാനിക്ക് നേരെ ഉയരുന്നത്. തെറ്റ് ആരുടെ ഭാഗത്താണെന്ന് വ്യക്തമല്ലെങ്കിലും ഭവാനിയുടെ സമീപനം ശരിയല്ലെന്നും ഭവാനിയുടെ പ്രവിലേജ് ആണ് സാധാരണക്കാർക്ക് നേരെ ഇങ്ങനെ ആക്രോശിക്കാൻ ഭവാനിയെ പ്രേരിപ്പിക്കുന്നതെന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News