'ബി.ജെ.പി എം.പി സതി സമ്പ്രദായത്തെ മഹത്വവത്കരിച്ചു': പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

പത്മാവതിയെ കുറിച്ചുള്ള പരാര്‍ശമാണ് വിവാദമായത്

Update: 2023-02-07 09:27 GMT

ലോക്സഭ

Advertising

ഡല്‍ഹി: നിർത്തലാക്കിയ സതി സമ്പ്രദായത്തെ ബി.ജെ.പി എം.പി ചന്ദ്രപ്രകാശ് ജോഷി മഹത്വവത്കരിച്ചെന്ന് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭാനടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. രാജസ്ഥാനിലെ ചിറ്റഗോറില്‍ നിന്നുള്ള എം.പിയാണ് ചന്ദ്രപ്രകാശ് ജോഷി.

അലാവുദ്ദീൻ ഖിൽജിയിൽ നിന്ന് തന്‍റെ മാനം സംരക്ഷിക്കാൻ മേവാറിലെ രാജ്ഞി പത്മാവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന ചന്ദ്രപ്രകാശ് ജോഷിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. നന്ദിപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു എം.പിയുടെ പരാമര്‍ശം.

എൻ.സി.പി എം.പി സുപ്രിയ സുലെ, ഡി.എം.കെ എം.പിമാരായ കനിമൊഴി, ദയാനിധി മാരൻ, കോൺഗ്രസ് എം.പി കെ മുരളീധരൻ, എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീൽ എന്നിവരാണ് ചന്ദ്രപ്രകാശ് ജോഷി സതി സമ്പ്രദായത്തെ മഹത്വവല്‍ക്കരിച്ചെന്ന് വിമര്‍ശിച്ചത്.

സതി ആചാരത്തെക്കുറിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും എന്നാൽ പത്മാവതി മാനം രക്ഷിക്കാന്‍ 'ജൗഹർ' (സ്വയം തീകൊളുത്തല്‍) നടത്തിയെന്നുമാണ് പറഞ്ഞതെന്ന് ബി.ജെ.പി എം.പി അവകാശപ്പെട്ടു. "ഞാൻ എന്‍റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു" എന്നും എം.പി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

Summary- Opposition leaders in the Lok Sabha today protested claiming BJP member Chandra Prakash Joshi glorified the abolished practice of sati

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News