കോൾഡ്‌റിഫ് സിറപ്പ് ദുരന്തത്തിൽ ഒരു മരണം കൂടി; നാല് മാസം കോമയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

കഴിഞ്ഞ സെപ്റ്റംബർ മുതൽ നാഗ്പൂർ എയിംസിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

Update: 2026-02-03 05:30 GMT

ഇൻഡോർ: വിഷാംശമുള്ള കോൾഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് നാല് മാസത്തിലേറെ കോമ അവസ്ഥയിലുണ്ടായിരുന്ന നാല് വയസുകാരൻ മരിച്ചു. ടിക്കബാരി ഗ്രാമത്തിൽ നിന്നുള്ള ഹർഷ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ നാഗ്പൂർ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി 24 ലേറെ കുട്ടികൾക്കാണ് മധ്യപ്രദേശിൽ ജീവൻ നഷ്ടപ്പെട്ടത്. ഛർദിയും പനിയും മൂത്രം പോവാത്ത അവസ്ഥയുമായിരുന്നു കഫ് സിറപ്പ് കഴിച്ചവർക്ക് ഉണ്ടായിരുന്നത്. പിന്നീട് നടന്ന പരിശോധനകളിൽ മാരകവിഷാംശമായ ഡയറ്റ്‌ലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കഫ്‌സിറപ്പിൽ കണ്ടെത്തിയിരുന്നു. തുടർന്ന്, മരുന്ന് നിരോധിക്കുകയും ചെയ്തിരുന്നു.

ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ 48 ശതമാനത്തിലേറെ ഡയറ്റ്‌ലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കോൾഡ് റിഫ് കഫ് സിറപ്പിൽ കണ്ടെത്തിയത്. ഇത് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന പദാർത്ഥമാണ്. കുട്ടികളുടെ മരണത്തെ തുടർന്ന് കമ്പനി സ്ഥാപകനും ഈ മരുന്ന് എഴുതി നൽകിയ ഡോക്ടറേയും അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള 'സ്രേസൻ ഫാർമസ്യൂട്ടിക്കൽസ്' ആണ് മരുന്നിന്റെ നിർമ്മാതാക്കൾ 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News