കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

Update: 2021-10-08 15:58 GMT
Advertising

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രമണ്യൻ സ്ഥാനമൊഴിയുന്നു. തന്റെ മൂന്ന് വർഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കുന്നതോടെ അക്കാദമിക്ക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് സുബ്രമണ്യൻ ട്വിറ്ററിൽ കുറിച്ചു. " എന്റെ മൂന്ന് വർഷത്തെ കാലാവധി കഴിയുന്നതോടെ തിരിച്ച് അക്കാദമിക്ക് രംഗത്തേക്ക് തിരിച്ച് പോകാനാണ് എന്റെ തീരുമാനം.രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയെന്നത് മഹത്തായ കാര്യമായി ഞാൻ കാണുന്നു. എനിക്കേറെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു." - അദ്ദേഹം കുറിച്ചു.

തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരു നേതാവിനെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുബ്രമണ്യന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ.എസ്.ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രമണ്യന്‍ സ്ഥാനമേല്‍ക്കുന്നത്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News