ദലിത് യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തു; തമിഴ്നാട്ടിലെ സി.പി.എം ഓഫീസ് അടിച്ചുതകര്‍ത്തു

യുവതിയുടെ ബന്ധുക്കളാണ് തിരുനെൽവേലിയിലെ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തത്

Update: 2024-06-15 04:02 GMT
Editor : ലിസി. പി | By : Web Desk

മധുര: മിശ്രവിവാഹം നടത്തിക്കൊടുത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തു.തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ സി.പി.എം ഓഫീസാണ് അടിച്ചു തകര്‍ത്തത്. മുന്നാക്ക സമുദായത്തിൽപ്പെട്ട പാളയംകോട്ടയിലെ പെരുമാൾപുരത്തെ 23 കാരിയും 28 കാരനായ ദലിത് യുവാവുമായുള്ള വിവാഹം സി.പി.എം ഓഫീസില്‍ വെച്ച് നടത്തിക്കൊടുത്തിരുന്നു. വ്യാഴാഴ്ച റെഡ്ഡിയാർപട്ടി റോഡിലുള്ള  ഓഫീസിൽ വെച്ചാണ് വിവാഹം നടത്തിയെന്നാണ് റിപ്പോർട്ട്.

നമ്പിക്കൈ നഗർ സ്വദേശിയായ മദൻ കുമാറും ഉദയ തച്ചായിനിയും ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. മദൻ കുമാര്‍ അരുന്തതിയർ സമുദായത്തിൽപ്പെട്ടയാളാണ്.  ഉദയ തച്ചായിനി ഉന്നതജാതിയില്‍പ്പെട്ട യുവതിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പെരുമാൾപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവദമ്പതികൾ സിപിഎം ഓഫീസിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പിതാവ് 30 അംഗ സംഘത്തോടൊപ്പം പാർട്ടി ഓഫീസിലെത്തി തിരച്ചിൽ നടത്തി. ഇതിനിടയില്‍ പെൺകുട്ടിയുടെ വീട്ടുകാരും സിപി എം പ്രവർത്തകരും തമ്മിൽ തർക്കമുണ്ടാകുകയും ഓഫീസ്  അടിച്ചു തകർക്കുകയും ചെയ്തു.ഓഫീസിലെ ഫർണിച്ചറുകളും ഗ്ലാസുകളും അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദമ്പതികൾക്കും സിപിഎം ഓഫീസിനും സംരക്ഷണം ഒരുക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News