ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് നിയന്ത്രണം വേണം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ക്രിപ്റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നൽകുന്നതും തടയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Update: 2021-11-14 12:35 GMT
Advertising

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. സുതാര്യമല്ലാത്തതും അമിത ലാഭം വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് യോഗം വിലയിരുത്തി. ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നല്‍കുന്നതും തടയണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയില്‍ ക്രിപ്റ്റോകറന്‍സിക്ക് മേല്‍ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്നമായതിനാല്‍ വിദഗ്ധരുമായും മറ്റ് ഓഹരി ഉടമകളുമായും സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തും. അതിനായി ആഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്ന് യോഗം വിലയിരുത്തി.  

ആര്‍.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തരമന്ത്രാലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് മോദിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ക്രിപ്റ്റോകറന്‍സിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവര്‍ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആര്‍.ബി.ഐ സംശയം രേഖപ്പെടുത്തിയിരുന്നു. ഒരു കേന്ദീകൃത ബാങ്കിന്റേയും നിയന്ത്രണത്തിലല്ലാത്ത ക്രിപ്റ്റോ കറന്‍സി ഏത് സാമ്പത്തിക വ്യവസ്ഥക്കായാലും ഭീഷണിയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  

Prime Minister Narendra Modi on Saturday chaired a meeting on the way forward for cryptocurrency amid growing concerns over its use for money-laundering and terror financing.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News