ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിംകോടതി വിധി ഇന്ന്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക
Update: 2025-11-20 00:54 GMT
ന്യുഡൽഹി: ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിലെ രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഹരജിയിൽ പത്ത് ദിവസം നീണ്ട വാദം കേട്ടത്.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും കോടതി സമയപരിധി നിശ്ചയിച്ചതിൽ രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തത തേടിയിരുന്നു.സമയപരിധി നിശ്ചയിക്കാൻ സുപ്രിംകോടതിക്ക് അധികാരമുണ്ടോയെന്നുൾപ്പെടെ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരുന്നത്.