ഡൽഹി മെട്രോ ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

തീപ്പിടത്തമുണ്ടായത് ഡല്‍ഹി യമുനാ ബാങ്ക് സ്റ്റേഷനടുത്ത്

Update: 2022-06-06 14:19 GMT

ഡല്‍ഹി: ഡൽഹി മെട്രോ ട്രെയിനിൽ തീപിടിത്തം. നോയിഡയിൽ നിന്ന് ദ്വാരകയിലേക്ക് പോകുന്ന ട്രെയിനിലാണ് തീപടര്‍ന്നത്. ഡല്‍ഹി യമുനാ ബാങ്ക് സ്റ്റേഷനടുത്താണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന്  യാത്രക്കാരെ മുഴുവന്‍ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്ന് വൈകീട്ട് 6.15നാണ് തീപിടുത്തം. മുന്നിലെ വനിതാ ബോഗിയിലാണ് ആദ്യം തീപടര്‍ന്നത്. ബോഗിയില്‍ തീയും പുകയും ഉയർന്നതിനെ തുടർന്ന് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News