115 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; മലയാളിയായ അജിത് ഐസക് ഒന്നാമത്

എച്ച്സിഎൽ ടെക്നോളജീസിന്റെ സ്ഥാപകൻ ശിവ് നാടാരാണ് ദേശീയതലത്തില്‍ ഒന്നാമതുള്ളത്

Update: 2022-10-22 07:23 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: 2021ൽ മാനുഷിക ആവശ്യങ്ങൾക്കായി 115 കോടി രൂപ സംഭാവന നൽകിയവരിൽ മലയാളി സംരഭരകനും ബംഗളുരു ആസ്ഥാനമായുള്ള നോൺ എക്സിക്യൂട്ടീവ് ചെയർമാനും ക്വസ് കോർപ്പറേഷന്റെ സ്ഥാപകനുമായ അജിത് ഐസക്ക് ഒന്നാമതെത്തി. വ്യാഴാഴ്ചയാണ് എഡൽഗിവ് ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക പുറത്തിറക്കിയത്. ഹുറൂൺ ഇന്ത്യ പട്ടികയിൽ ദേശീയ തലത്തിൽ 12-ാം സ്ഥാനത്താണ് അജിത് ഐസക്.

എച്ച്സിഎൽ ടെക്നോളജീസിന്റെ സ്ഥാപകൻ ശിവ് നാടാരാണ് ഈ പട്ടികയിൽ ഒന്നാമത്. 2021-ൽ നാടാർ സംഭാവന ചെയ്തത് 3,219 കോടി രൂപയാണ്. അജിത് ഐസക് ഈ പട്ടികയിൽ പുതിയതാണെന്നും മുമ്പത്തെ പട്ടികയിൽ അദ്ദേഹം ഇടം നേടിയിരുന്നില്ലെന്നും ഹുറുൺ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഗോപാലകൃഷ്ണനും കുടുംബവും 90 കോടി രൂപ സംഭാവന നൽകി പട്ടികയിൽ 16-ാം സ്ഥാനത്തെത്തി. 2020-ൽ ഗോപാലകൃഷ്ണൻ 50 കോടി രൂപ സംഭാവന നൽകിയെങ്കിലും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലിസ്റ്റ് തയ്യാറാക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, വ്യക്തിഗത സംഭാവനകൾ എന്നിവയും കണക്കാക്കിയതായി ഹുറുൺ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഐസക്ക് ഉൾപ്പെടെയുള്ളവരിൽ മിക്കവർക്കും വ്യക്തിഗത സംഭാവനകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംഭാവനകളെക്കാൾ കൂടുതലാണ്.

ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് & ഫാമിലി എന്നിവരടങ്ങുന്ന മുത്തൂറ്റ് ഫിനാൻസ് കുടുംബാംഗങ്ങൾ ഇന്ത്യയിൽ 20-ാം സ്ഥാനത്തും കേരളത്തിൽ മൂന്നാം സ്ഥാനത്തുമാണ്. 2021-ൽ 60 കോടി രൂപയാണ് ഇവർ സംഭാവന നൽകിയത്.

വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും കുടുംബവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 40 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. പട്ടികയിൽ നാലാം സ്ഥാനത്താണ് ഇവർ. 2020 നെ അപേക്ഷിച്ച് ഇരട്ടി തുകയാണ് ഇത്തവണ അദ്ദേഹം ധനസഹായം ചെ്തിരിക്കുന്നത്. ചിറ്റിലപ്പിള്ളി സംഭാവന ചെയ്ത വലിയൊരു തുക അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റിൽ നിന്നാണ്,'' ഹുറൂൺ ഉദ്യോഗസ്ഥൻ പറഞ്ഞു.

പട്ടികയിലുള്ള മറ്റ് മലയാളികൾ: ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലും കുടുംബവും (35 കോടി രൂപ), ജോയ് ആലുക്കാസും കുടുംബവും (10 കോടി രൂപ), മണപ്പുറം ഫിനാൻസിന്റെ വി പി നന്ദകുമാറും കുടുംബവും (7 കോടി രൂപ), ഷബാന ഫൈസൽ & ഫൈസൽ ഇ കൊട്ടിക്കൊല്ലൻ. കെഇഎഫ് ഹോൾഡിംഗ്‌സ് (6 കോടി രൂപ).

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News