വിവാഹപ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

സ്ത്രീകളോട് വിവേചനം കാണിക്കാത്ത ഒരു സമൂഹമാണ് നിര്‍മിക്കപ്പെടേണ്ടത് എന്നും നിയമം പെൺകുട്ടികളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളെ ബാധിക്കുമെന്നും കേന്ദ്രകമ്മറ്റി

Update: 2021-12-18 15:11 GMT
Advertising

വിവാഹപ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നിയമമാറ്റം സ്ത്രീകളെ ശാക്തീകരിക്കില്ലെന്നും മറിച്ച് അവരെ കൂടുതൽ ദുർബലരാക്കാനാണ് അത് ഉപകരിക്കുക എന്നും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കാത്ത ഒരു സമൂഹമാണ് നിര്‍മിക്കപ്പെടേണ്ടത്.  നിയമം പെൺകുട്ടികളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളെ ബാധിക്കുമെന്നും കേന്ദ്രനിയമം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നും കേന്ദ്ര കമ്മറ്റി  അറിയിച്ചു. 

നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും സി.പി.എമ്മും കേന്ദ്ര സര്ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.ഈ നിയമത്തിനെതിരെ  വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ആദ്യം രംഗത്ത് വന്നത്. വിവാഹം പ്രായം ഉയർത്തിയത് പെൺകുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

18 വയസ്സുള്ള പെൺകുട്ടി മുതിർന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവർക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണ് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കിൽ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തെയാണ് സർക്കാർ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്.  കോണ്‍ഗ്രസ്സും  കേന്ദ്ര നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News