ബെറ്റിങ് ആപ് കേസ്; ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാൻ്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്

Update: 2025-11-06 14:36 GMT

ന്യൂഡൽഹി: ബെറ്റിങ് ആപ് കേസിൽ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇഡി നടപടി. സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി. റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചൽ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തും കണ്ടുകെട്ടി. വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. വാതുവെപ്പ് പ്ലാറ്റ്‌ഫോമായ വൺഎക്സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ഇഡി സമൻസ് അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇവരുടെ മൊഴി രേഖപ്പെടുത്തും.

എൻഡോഴ്‌സ്‌മെന്റ് ഡീലുകൾ വഴിയുള്ള ഇവർ ആപ്പുമായിബന്ധപ്പെട്ട സാധ്യതകളെക്കുറിച്ച് ഇഡി അന്വേഷിച്ചുവരികയാണ്. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം. കേസിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌നയെയും എട്ട് മണിക്കൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News