ഗുജറാത്തിൽ പ്രചരണം ശക്തം; പ്രധാനമന്ത്രിയുടെ പര്യടനം ഇന്ന് അവസാനിക്കും

വിപുലമായ തുടർ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചാണ് പ്രധാന മന്ത്രിയുടെ ത്രിദിന പര്യടനം ഇന്ന് അവസാനിക്കുന്നത്.

Update: 2022-11-22 01:21 GMT
Advertising

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. തൊഴിൽമേളയിൽ തെരഞ്ഞെടുക്കപ്പെട്ട 71,000 പേർക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി ഇന്ന് കൈമാറും.

വിപുലമായ തുടർ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചാണ് പ്രധാന മന്ത്രിയുടെ ത്രിദിന പര്യടനം ഇന്ന് അവസാനിക്കുന്നത്. പശ്ചിമ ഗുജറാത്ത് മേഖലയിൽ നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ ബി.ജെ.പിക്ക് മേൽകൈ നേടുക അത്ര എളുപ്പമല്ല. അതിനാലാണ് തൊഴിൽ മേള വഴി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറാൻ ഗുജറാത്ത് തന്നെ തെരഞ്ഞെടുത്തത്.

വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലാണ് 71000 പേർക്ക് സർക്കാരിൻ്റെ വിവിധ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം നൽകുന്നത്. കേന്ദ്ര സർക്കാരിൻ്റെ വീഴ്ചകളിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കാട്ടുന്ന ഒന്നാണ് തൊഴിലില്ലായ്മ. ഈ വർഷം ഒക്ടോബർ 22ന് 75000 പേർക്ക് ഒന്നാം ഘട്ടമായി നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറിയിരുന്നു.

അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ ഗുജറാത്തിൽ കോൺഗ്രസിൻ്റെ പ്രചരണ പരിപാടികൾ കൂടുതൽ ശക്തി പ്രാപിച്ചു. കൂടുതൽ താരപ്രചാരകരെ ഇനിയുള്ള ദിവസങ്ങളിൽ ഗുജറാത്തിൽ എത്തിക്കാൻ ആണ് കോൺഗ്രസ് നീക്കം. ഇതിൻ്റെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഈ മാസം 26, 27 തിയ്യതികളിൽ ഗുജറാത്തിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News