മറ്റൊരു സ്ത്രീക്കൊപ്പം തന്നെ കണ്ടു പാഞ്ഞടുത്ത ഭാര്യയുടെ ദേഹത്തൂടെ കാര്‍ കയറ്റി: നിര്‍മാതാവ് കമാല്‍ കിഷോറിനെതിരെ കേസ്

മഹാരാഷ്ട്ര പടിഞ്ഞാറന്‍ അന്ധേരിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം

Update: 2022-10-27 07:16 GMT
Editor : Jaisy Thomas | By : Web Desk
Advertising

അന്ധേരി: ഭാര്യയുടെ ദേഹത്തൂടെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നിര്‍മാതാവ് കമാല്‍ കിഷോര്‍ മിശ്രക്കെതിരെ പൊലീസ് കേസെടുത്തു. ജീവന്‍ അപകടത്തിലാക്കുന്ന വിധം വാഹനമോടിച്ചതിന് 279 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര പടിഞ്ഞാറന്‍ അന്ധേരിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം. കമാലിനെയും ഒരു സ്ത്രീയെയും ഒരുമിച്ച കണ്ട ഭാര്യ കാറിനടുത്തേക്ക് വന്നപ്പോള്‍ അവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ സംവിധായകന്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഭാര്യ നിലത്തുവീണപ്പോള്‍ അതവഗണിച്ചുകൊണ്ട് അവരുടെ ദേഹത്തൂടെ കാര്‍ കയറ്റി. സംഭവം കണ്ട സെക്യൂരിറ്റി ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്. മിശ്രയുടെ ഭാര്യക്ക് തലയ്ക്ക് പരിക്കേറ്റതായി പൊലീസ് പി.ടി.ഐയോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് സംവിധായകന്‍റെ ഭാര്യ ഭർത്താവിനെതിരെ അംബോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.മിശ്രയെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് കാറിനുള്ളിൽ മറ്റൊരു സ്ത്രീക്കൊപ്പം മിശ്രയെ കണ്ടതെന്നും പരാതിയിൽ പറയുന്നു.വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 'ദേഹതി ഡിസ്കോ' എന്ന ചിത്രത്തിന്‍റെ നിര്‍മാതാവാണ് കമാല്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News