ഈ അഞ്ച് കാര്യങ്ങളിൽ ഫ്രാൻസിനെക്കാൾ മികച്ചത് ഇന്ത്യ തന്നെ; അനുഭവം പങ്കുവച്ച് ഫ്രഞ്ച് വനിത

മാതൃഭൂമിയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പല ഇന്ത്യാക്കാരും നന്ദി പ്രകടിപ്പിച്ചു

Update: 2026-01-14 08:06 GMT

ഡൽഹി: വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. അതുതന്നെയാണ് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതും. നമ്മുടെ രാജ്യത്തെ സ്വന്തം നാട് പോലെ സ്നേഹിക്കുന്ന വിദേശികളുണ്ട്. ജൻമനാടിനെക്കാൾ ഇഷ്ടപ്പെടുന്നവര്‍. ഇന്ത്യയിൽ താമസിക്കുന്ന ഫ്രഞ്ച് വനിത രാജ്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

'ഇന്ത്യ ഫ്രാൻസിനേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യുന്നു' എന്ന തലക്കെട്ടിലുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഫ്രെൽഡവേ എന്ന ഉപയോക്താവ് ജോലിക്കായി ഇന്ത്യയിലേക്ക് മാറിയതിനുശേഷം ഇഷ്ടപ്പെടാൻ തുടങ്ങിയ ഇന്ത്യൻ ജീവിതത്തിലെ ചില ദൈനംദിന വശങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യയുടെ തെരുവോര ഭക്ഷണ സംസ്കാരത്തെ പ്രശംസിച്ച ഫ്രെൽഡവേ ഇത്തരം ഭക്ഷണശാലകളിലൂടെ വൈവിധ്യമാർന്ന രുചികരവും ചെലവ് കുറഞ്ഞതുമാായ ഭക്ഷണം ലഭ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എവിടെപ്പോയാലും ഇത്തരം ഫുഡ് സ്റ്റാളുകൾ കാണാമെന്നും ഭക്ഷണം മാത്രമല്ല, മുതിര്‍ന്നവരുമായി കൊച്ചുവര്‍ത്തമാനം പറയാനും പ്രാദേശിക പത്രങ്ങൾ വായിക്കാനും അവസരം ലഭിക്കുമെന്നും ഫ്രഞ്ച് വനിത വിശദീകരിക്കുന്നു.

Advertising
Advertising

ഇന്ത്യയിലെ ആഭരണങ്ങളാണ് ഫ്രെൽഡവേയെ ആകര്‍ഷിച്ച മറ്റൊരു കാര്യം. മിനിമൽ ആഭരണങ്ങളല്ല, മാക്സിമലിസമാണ് ഇവിടുത്തെ ആഭരണ സംസ്കാരത്തിന്‍റെ പ്രത്യേകത. “എനിക്ക് ഇന്ത്യൻ ആഭരണ മാക്സിമലിസത്തോടാണ് താൽപര്യം! ജുംകകൾ, വളകൾ, മോതിരങ്ങൾ, മാലകൾ... അവ വളരെ വർണാഭമായതും ഫാഷനബിൾ ആയതുമാണ് ” അവർ പറഞ്ഞു.

ഇന്ത്യയിൽ രാത്രികാലത്ത് സര്‍വീസ് നടത്തുന്ന ബസുകളും ട്രെയിനുകളുമാണ് മറ്റൊരു സവിശേഷത. ഫ്രാൻസിലെ ദീർഘദൂര യാത്രാ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ സ്ലീപ്പർ എസി ബസുകളും ട്രെയിനുകളും കൂടുതൽ സുഖകരമാണെന്ന് വീഡിയോയിൽ പറയുന്നു. സാധ്യമാകുമ്പോഴെല്ലാം വിമാനയാത്ര ഒഴിവാക്കാനും പകരം റോഡ് അല്ലെങ്കിൽ റെയിൽ മാർഗം വഴി സഞ്ചരിച്ച് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും അവർ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നു.

ഇന്ത്യാക്കാരുടെ കേശ സംരക്ഷണത്തെ പ്രശംസിച്ച ഫ്രെൽഡവേ ദിവസവും മുടിയിൽ എണ്ണ തേയ്ക്കുന്നതും ഹെയര്‍സ്റ്റൈലുകളും തന്നെ ആകര്‍ഷിച്ചുവെന്ന് എടുത്തു പറഞ്ഞു. തന്‍റെ വികൃതമായ പരുക്കനായ മുടി പോലെയല്ലെന്നും ഇവിടുത്തെ അമ്മമാര്‍ക്ക് പോലും ഷാമ്പൂ പരസ്യത്തിൽ അഭിനയിക്കാമെന്നും പറഞ്ഞു.

ഇന്ത്യാക്കാരുടെ ആതിഥ്യ മര്യാദ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ഫ്രെൽഡവേ പറഞ്ഞു. വീടുകളിലേക്ക് ക്ഷണിക്കപ്പെടുന്നത് മുതൽ സമ്മാനമായി ഭക്ഷണം നൽകുന്നതു വരെ, ഇന്ത്യയിൽ തന്നെ എപ്പോഴും സ്വാഗതം ചെയ്യുന്നതായി അവർ കൂട്ടിച്ചേര്‍ത്തു. ഫ്രാൻസ് വിദേശികളോട് ദയയും തുറന്ന മനസ്സും ഉള്ളവരായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

നിരവധി പേരാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ആളുകൾ ഇന്ത്യൻ സംസ്കാരത്തെ എങ്ങനെ നിരീക്ഷിക്കുന്നുവെന്നും ഇഷ്ടപ്പെടുന്നുവെന്നുമാണ് ഈ പോസ്റ്റ് തെളിയിക്കുന്നതെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. മാതൃഭൂമിയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പല ഇന്ത്യാക്കാരും നന്ദി പ്രകടിപ്പിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News