'ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി, താമസം കറാച്ചിയിൽ'; വെളിപ്പെടുത്തി സഹോദരീ പുത്രൻ

ആദ്യ ഭാര്യ മെഹ്ജബീനെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും മൊഴി

Update: 2023-12-18 02:13 GMT
Editor : Lissy P | By : Web Desk

ദാവൂദ് ഇബ്രാഹിം

Advertising

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്നും വീണ്ടും വിവാഹിതനാണെന്നും വെളിപ്പെടുത്തൽ. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കറാണ് ദേശീയ അന്വേഷണ ഏജൻസിയോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്ന് റിപ്പോർട്ട്. ദാവൂദ് പുനർവിവാഹം കഴിച്ചുവെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പത്താൻ സ്വദേശിയാണെന്നും സഹോദരി പുത്രൻ എൻ.ഐ.എക്ക് നൽകിയ മൊഴിയിൽ പറഞ്ഞു. ഭീകരാക്രമണത്തിന് ഫണ്ട് നൽകിയ കേസിലാണ് എൻഐഎ അലിഷാ ഇബ്രാഹിം പാർക്കറെ അറസ്റ്റ് ചെയ്തത്.

എന്നാൽ ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്ജബീനുമായി വിവാഹമോചനം നേടിയിട്ടില്ല. വിവാഹമോചന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കാനാണെണെന്നും മുംബൈയിലുള്ള  ബന്ധുക്കളുമായി ദാവൂദ് ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ദുബായിൽ വെച്ചാണ് അലിഷ മെഹ്ജബീനെ താൻ കണ്ടതെന്നും അലിഷാ ഇബ്രാഹിം പറഞ്ഞു.

ആഗോള തീവ്രവാദ ശൃംഖലയും രാജ്യാന്തര ക്രിമിനൽ സംഘവും നടത്തുന്നതായി ആരോപിച്ച് ദാവൂദ് ഇബ്രാഹിമിനും ഇയാളുടെ കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ എൻഐഎ കഴിഞ്ഞ വർഷം മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News