കഫ് സിറപ്പ് വിൽപന; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്ത്

വിജ്ഞാപനത്തിൽ 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം

Update: 2026-01-01 13:51 GMT

ഡൽഹി: കഫ് സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിജ്ഞാപനത്തിൽ 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.

മധ്യപ്രദേശിൽ വിഷാംശം അടങ്ങിയ കഫ് സിറപ്പുകൾ കഴിച്ചു 20ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് വില്പനയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യുന്നതാണ് കരട് വിജ്ഞാപനം. 30 ദിവസത്തിനകം പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.

വിജ്ഞാപനം നടപ്പിലായാൽ ചുമ സിറപ്പുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കില്ല. മരുന്നുകളുടെ നിർമ്മാണത്തിലും നിയന്ത്രണങ്ങൾ ഉണ്ടാകും. മധ്യപ്രദേശിൽ കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നിർദേശം നൽകിയിരുന്നു. മരണത്തിനിടയാക്കിയ ശ്രേഷ്ൻ ഫാർമസ്യൂട്ടിക്കൽസ് എന്ന നിർമാണ കമ്പനി പൂട്ടാനും സർക്കാർ ഉത്തരവിട്ടിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News