അനാസ്ഥയുടെ ഗുജറാത്ത് മോഡൽ; കാലാവധി കഴിയാറായിട്ടും 325 കോടിയുടെ എം.എൽ.എ ഫണ്ട് ചെലവഴിച്ചില്ല

ഗുജറാത്ത് അസംബ്ലിയുടെ കാലാവധി കഴിയാൻ കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കവേ എംഎൽഎമാരുടെ ഫണ്ടിന്റെ 32 ശതമാനവും ചെലവഴിച്ചില്ല

Update: 2022-06-03 15:15 GMT

ഗുജറാത്ത് അസംബ്ലിയുടെ കാലാവധി കഴിയാൻ കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കവേ എംഎൽഎമാരുടെ ഫണ്ടിന്റെ 32 ശതമാനവും ചെലവഴിച്ചില്ല. പ്രാദേശിക വികസനത്തിനായി ചെലവഴിക്കേണ്ട 325 കോടി രൂപയാണ് 2022 മാർച്ചിലും വെറുതെ കിടക്കുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) മഹിതി അധികാർ ഗുജറാത്ത് പാഹേലും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ അനാസ്ഥ പുറത്തുവിട്ടത്.

''എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് സ്‌കീമിൽ നിയമസഭാംഗത്തിന് അവരുടെ മണ്ഡലത്തിൽ 1.5 കോടിയുടെ പദ്ധതികൾ മുന്നോട്ടുവെക്കാം. ജില്ലാ ആസൂത്രണ ബോർഡാണ് ഫണ്ടിന്റെ കണക്ക് സൂക്ഷിക്കുന്നത്. 2017-18,2021-22 കാലയളവിൽ 1004 കോടിയാണ് അനുവദിക്കപ്പെട്ടിരുന്നത്. അതിൽ നിന്ന് കൈമാറിയ 850 കോടിയിൽ നിന്ന് 677 കോടിയാണ് ചെലവഴിച്ചത്. 2022 മാർച്ചിൽ അനുവദിച്ച തുകയുടെ 67 ശതമാനം മാത്രമാണ് ചെലവിട്ടിരിക്കുന്നത്'' എ.ഡി.ആർ സ്‌റ്റേറ്റ് കോർഡിനേറ്റർ പങ്കജ് ജോഗ് ചൂണ്ടിക്കാട്ടി.

ഗോത്ര മേഖലയിൽ അനുവദിക്കപ്പെട്ട 77 കോടിയുടെ എംഎൽഎ ഫണ്ടും ചെലവഴിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

With just a few months to go before the Gujarat Assembly expires, 32 per cent of MLAs' funds have not been spent.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News