ഡോക്യുമെന്‍ററി വിവാദം: ബി.ബി.സിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ

ബി.ബി.സി ഡോക്യുമെന്‍ററി മോദിക്കെതിരല്ല, രാജ്യത്തെ 135 കോടി ജനങ്ങൾക്കെതിരാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ആരോപിച്ചു

Update: 2023-03-11 06:47 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയിൽ ബി.ബി.സിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഡോക്യുമെന്ററി മോദിക്കെതിരല്ല, രാജ്യത്തെ 135 കോടി ജനങ്ങൾക്കെതിരാണെന്നും ഗുജറാത്ത് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ആരോപിച്ചു. 'രാജ്യസേവനത്തിനായി ജീവിതം സമർപ്പിച്ചയാളാണ് മോദി. വികസന ആയുധം ഉപയോഗിച്ച് ദേശദ്രോഹികൾക്ക് അദ്ദേഹം ചുട്ട മറുപടി നൽകി. ഇന്ത്യയെ ആഗോളതലത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്ത നേതാവ് കൂടിയാണ്.'-മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന പേരിൽ ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് എംബസി രേഖകളും മുൻ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചായിരുന്നു ഡോക്യുമെന്‍ററി.

ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ രാജ്യത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ മൂന്നു ദിവസം നീണ്ട ഇ.ഡി റെയ്ഡും നടന്നു.

Summary: Gujarat Assembly passes resolution against BBC documentary on PM Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News