ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറാൻ മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി സർക്കാറിന്റെ ഉത്തരവ്.

Update: 2024-04-12 01:07 GMT
Advertising

ഗാന്ധിനഗർ: ഗുജറാത്തിലെ ഹിന്ദുക്കൾ ബുദ്ധ, ജൈന, സിഖ്‌ മതങ്ങളിലേക്ക്‌ മാറുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തി. മതം മാറ്റത്തിനു മുമ്പ്‌ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2003ലെ ഗുജറാത്ത്‌ മതസ്വാതന്ത്ര നിയമം അനുസരിച്ച്‌ മതംമാറുന്നതിന്‌ മുൻകൂർ അനുമതി അനിവാര്യമാണെന്ന്‌ സർക്കാർ ഉത്തരവിൽ പറയുന്നു. 

ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം. ബുദ്ധമതത്തിന്‌ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കുന്ന നടപടിയായതിനാൽ സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന്‌ ഗുജറാത്ത്‌ ബുദ്ധിസ്‌റ്റ്‌ അക്കാദമി സെക്രട്ടറി രമേഷ്‌ ബൻകർ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News