തമിഴ്‌നാട്ടിൽ ഹിന്ദിക്ക് അന്നും ഇന്നും എന്നും സ്ഥാനമില്ല: എം.കെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഇപ്പോഴും തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ ഫോർമുലയാണ് പിന്തുടരുന്നത്

Update: 2026-01-25 05:55 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദിക്ക് അന്നും ഇന്നും എന്നും സ്ഥാനമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻകാലങ്ങളിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ ജീവൻ ബലിയർപ്പിച്ച സംസ്ഥാനത്തെ 'ഭാഷാ രക്തസാക്ഷികളെ' അദേഹം ആദരിച്ചു. 1964-65 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവൻ ബലിയർപ്പിച്ചവരെയാണ് ഭാഷാ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുന്നത്. 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ ചരിത്രത്തിന്റെ ഒരു ഹ്രസ്വ വീഡിയോയും സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

'സ്വന്തം ഭാഷയെ വളരെയധികം സ്നേഹിക്കുന്ന ഒരു സംസ്ഥാനം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒരുമിച്ച് പോരാടി. ഓരോ തവണയും ഒരേ ശക്തിയോടെയാണ് അവർ പോരാടിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ ഭാഷാ ദേശീയതകളുടെ അവകാശങ്ങളും സ്വത്വവും അവർ സംരക്ഷിച്ചു.' സ്റ്റാലിൻ കുറിച്ചു. 'തമിഴിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാഷാ യുദ്ധത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടില്ല, നമ്മുടെ തമിഴ് ബോധവും മരിക്കില്ല. ഹിന്ദി അടിച്ചേൽപ്പിക്കലിനെ നമുക്ക് എപ്പോഴും എതിർക്കാം.' അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

NEP 2020 വഴി കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായി ശക്തമായ പ്രതിരോധമാണ് ഡിഎംകെ സർക്കാർ നയിക്കുന്നത്. തമിഴ്‌നാട്ടിൽ ഇപ്പോഴും തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ ഫോർമുലയാണ് പിന്തുടരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്. ഹിന്ദിയുടെ ഔദ്യോഗിക പദവി സംബന്ധിച്ച് തമിഴ്‌നാട്ടിൽ നിരവധി ബഹുജന പ്രതിഷേധങ്ങൾ വിദ്യാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 1937ൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ഒന്നാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ മദ്രാസ് പ്രസിഡൻസിയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധിതമായി പഠിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ആദ്യത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.

1965ൽ ഹിന്ദി ഏക ഔദ്യോഗിക ഭാഷയാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് സംസ്ഥാനത്തെ ഹിന്ദു വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സംഘർഷങ്ങൾ, തീവെപ്പുകൾ, പൊലീസ് വെടിവെപ്പുകൾ എന്നിവ പ്രതിഷേധത്തെ തീവ്രമാക്കി. പല ഘട്ടങ്ങളും ജനങ്ങൾ അക്രമാസക്തരായി. ഇത് നിരവധി മരണങ്ങൾക്ക് കാരണമായി. ഇംഗ്ലീഷ് ഒരു അനുബന്ധ ഭാഷയായി മാത്രമായി തുടരുമെന്ന് പ്രധാനമന്ത്രി ശാസ്ത്രി ഉറപ്പുനൽകിയതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്. ഈ സംഭവം  ദ്രാവിഡ രാഷ്ട്രീയത്തെ തമിഴ്‌നാട്ടിൽ കൂടുതൽ ഉറപ്പിച്ചു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News