പിതാവ് ഓടിച്ച കാർ ദേഹത്ത് കയറി; നാലുവയസുകാരന് ദാരുണാന്ത്യം

അപകടത്തിന്‍റെ ദൃശ്യങ്ങൾ അപാർട്‌മെന്‍റിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.

Update: 2021-11-23 10:06 GMT

പിതാവ്​ ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത്​ കയറി നാലുവയസുകാരന്‍ മരിച്ചു. ഹൈദരാബാദി​ലെ എൽ.ബി നഗറിൽ ഞായറാഴ്ചയാണ്​ സംഭവം. മൻസൂറാബാദിലെ താമസസമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ലക്ഷ്മണയുടെ മകന്‍ സാത്വികാണ് മരിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍​​ അപാർട്​മെന്‍റിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. 

അപാർട്​മെന്‍റിന്​ പുറത്തുള്ള ലെയ്നിൽ പാർക്ക് ചെയ്ത എസ്‌.യു.വിയിലായിരുന്നു ലക്ഷ്മണ്‍. മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തുകയായിരുന്നു. കാറിന്‍റെ പിറകിലേക്ക്​ ഓടിയ സാത്വിക് ഉടനെ മുന്നിലേക്ക് വന്നെങ്കിലും ലക്ഷ്മണ്‍ ഇതു കണ്ടില്ല. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ കുട്ടി കാറിനടിയില്‍പ്പെട്ടു. ഉടൻ തന്നെ കാർ നിർത്തി,സാത്വിക്കിനെയുമെടുത്ത്​ ലക്ഷ്​മൺ പരിഭ്രാന്തിയോടെ അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വിഡിയോയിൽ കാണാം. 

Advertising
Advertising

ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ എൽ.ബി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Hyderabad child killed after car driven by father accidentally runs him over

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News