ഇന്ത്യൻ പ്രതിനിധി സംഘം ഖത്തറിൽ; ഇന്ത്യൻ അംബാസഡർ സ്വീകരിച്ചു
9 അംഗ സംഘത്തെ എൻസിപി നേതാവ് സുപ്രിയ സുലേയാണ് നയിക്കുന്നത്. വി. മുരളീധരനാണ് സംഘത്തിലെ മലയാളി സാന്നിധ്യം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഖത്തറിൽ എത്തി. 9 അംഗ സംഘത്തെ എൻസിപി നേതാവ് സുപ്രിയ സുലേയാണ് നയിക്കുന്നത്. സർവ കക്ഷി സംഘത്തെ ഇന്ത്യൻ അംബാസഡർ വിപുൽ സ്വീകരിച്ചു. വി. മുരളീധരനാണ് സംഘത്തിലെ മലയാളി സാന്നിധ്യം. കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരി, ആനന്ദ് ശർമ, മുൻ കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂർ എന്നിവരും സംഘത്തിലുണ്ട്.
ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദർശിക്കും.ശശി തരൂർ നയിക്കുന്ന സംഘം ഗയാനയിൽ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും.ഇതിനോടകം റഷ്യ, ജപ്പാൻ,യുഎഇ തുടങ്ങിയ പ്രതിനിധി സംഘം സന്ദർശിച്ച രാജ്യങ്ങൾ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും. ഫ്രാൻസിലേക്ക് ആണ് ആദ്യം സംഘം പോവുക.
watch video: