വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം

സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് സ്പീക്കർക്കു നൽകിയിരുന്നു

Update: 2025-02-13 06:11 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: വഖഫിലെ ജെപിസി റിപ്പോർട്ടിനെ ചൊല്ലി പാർലമെനിൽ പ്രതിഷേധം. ലോക്സഭ രണ്ടുമണിവരെ പിരിഞ്ഞു. റിപ്പോർട്ടിനെതിരെ രാജ്യസഭയിലും പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടെ വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന്  മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോർട്ട്  അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്‍റെ നീക്കം.എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എംപിമാർ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി നൽകിയത്.

ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു. ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News