മഥുരയിൽനിന്ന് രാഷ്ട്രീയാങ്കം കുറിക്കാന്‍ കങ്കണ? മഥുരക്കാർക്ക് ചലച്ചിത്ര താരങ്ങളെ മാത്രം മതിയെന്ന് ഹേമമാലിനി

രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ വർഷം കങ്കണ വ്യക്തമാക്കിയിരുന്നു

Update: 2022-09-24 14:03 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തർപ്രദേശിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് നടിയും ബി.ജെ.പി പാർലമെന്റ് അംഗവുമായ ഹേമ മാലിനി. ഹേമമാലിനിയുടെ മണ്ഡലമായ യു.പിയിലെ മഥുരയിൽ മത്സരിച്ചേക്കുമെന്ന തരത്തിലാണ് വാർത്തകളുണ്ടായിരുന്നത്. എന്നാൽ, മഥുരക്കാർക്ക് ചലച്ചിത്ര താരങ്ങളെ മാത്രം മതിയെന്ന് ഹേമമാലിനി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

അതു നല്ല കാര്യം തന്നെയാണ്. ഇക്കാര്യത്തിൽ അഭിപ്രായം പറയാനൊന്നുമില്ല. എല്ലാം ദൈവത്തിനു വിട്ടിരിക്കുകയാണ്. മഥുരയിൽ ചലച്ചിത്ര താരങ്ങൾ മാത്രം മതി നിങ്ങൾക്ക്. വേറെ ആരെങ്കിലും എം.പിയാകാനെത്തിയാൽ നിങ്ങൾ അംഗീകരിക്കില്ല. കാരണം, ചലച്ചിത്ര താരങ്ങളെ മാത്രമേ മഥുരയിൽനിന്ന് എം.പിയാകാൻ നിങ്ങൾ സമ്മതിക്കൂ. നാളെ രാഖി സാവന്തും എം.പിയായേക്കാം-ഹേമമാലിനി പറഞ്ഞു.

സിനിമയിൽനിന്ന് ബി.ജെ.പിയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായയാളാണ് ഹേമമാലിനി. 2003 മുതൽ 2009 വരെ രാജ്യസഭാ അംഗമായിരുന്നു. 2014ൽ മഥുരയിൽനിന്ന് ലോക്‌സഭയിലുമെത്തി. 2019ൽ വീണ്ടും പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച മഥുരയിലെ വൃന്ദാവനിലുള്ള ബങ്കെ ബിഹാരി ക്ഷേത്രം കങ്കണ സന്ദർശിച്ചിരുന്നു. കുടുംബസമേതമായിരുന്നു നടി ഇവിടെയെത്തിയത്. ഇതിനു പിന്നാലെയാണ് കങ്കണ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഥുരയിൽനിന്ന് മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നത്. രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ വർഷം അവർ വ്യക്തമാക്കിയിരുന്നു.

Summary: Hema Malini reacts to Kangana Ranaut contesting from Mathura, says 'Tomorrow even Rakhi Sawant will become MP'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News