ഹിജാബ് നിയന്ത്രണം; വിദ്യാർഥികൾ സമർപ്പിച്ച ഹരജി ഇന്ന് വിശാല ബെഞ്ച് പരിഗണിക്കും

ഇതിനായ് മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ച് കർണാടക ചീഫ് ജസ്റ്റിസ് രൂപീകരിച്ചു

Update: 2022-02-10 01:45 GMT
Editor : Jaisy Thomas | By : Web Desk

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജി ഇന്ന് വിശാല ബെഞ്ച് പരിഗണിക്കും. ഇതിനായ് മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ച് കർണാടക ചീഫ് ജസ്റ്റിസ് രൂപീകരിച്ചു. ബംഗളൂരു സിറ്റിയിൽ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

ഹിജാബ് നിരോധനം ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ 2 ദിവസം നീണ്ട വാദത്തിന് ശേഷം കർണാടക ഹൈക്കോടതി വിശാല ബെഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ഹരജി വിശാല ബെഞ്ച് ഇന്ന് പരിഗണിക്കും. മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ചാവും ഹരജി പരിഗണിക്കുക. ഹിജാബ് വിഷയത്തിൽ കർണാടകയിൽ പ്രതിഷേധം തുടരുകയാണ്. കർണാടക പൊലീസ് ബംഗളൂരു സിറ്റിയിൽ രണ്ടാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Advertising
Advertising

വിവിധ പ്രദേശങ്ങളിൽ സംഘർഷങ്ങൾക്ക് നേതൃത്വം 15 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ഹിന്ദു സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ് ബഗൾകോട്ട് ജില്ലയിലെ ബനഹട്ടിയിലും ഇന്നലെ സംഘർഷമുണ്ടായി. അതേസമയം കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബിന്‍റെ പേരില്‍ സത്രീകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News