വാടകക്ക് വീട് കിട്ടുന്നില്ല, ഭിക്ഷയെടുത്ത് ജീവിതം; ദയാവധത്തിന് അനുമതി തേടി ട്രാന്‍സ് യുവതി

ട്രാന്‍സ് ആണെന്ന കാരണത്താലാണ് തനിക്ക് വീട് നിഷേധിക്കുന്നതെന്നും ലോഡ്ജിലാണ് താമിക്കുന്നതെന്നും റിഹാന വ്യക്തമാക്കി

Update: 2022-08-18 05:23 GMT

ബെംഗളൂരു: വാടകക്ക് താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന കാരണത്താല്‍ ദയാവധത്തിന് അനുമതി തേടി ട്രാന്‍സ് യുവതി. കര്‍ണാടക മടിക്കേരി സ്വദേശിയായ റിഹാനയാണ് കുടക് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയത്. ട്രാന്‍സ് ആണെന്ന കാരണത്താലാണ് തനിക്ക് വീട് നിഷേധിക്കുന്നതെന്നും ലോഡ്ജിലാണ് താമിക്കുന്നതെന്നും റിഹാന വ്യക്തമാക്കി.

വീട്ടുടമസ്ഥരെ സമീപിച്ചപ്പോഴെല്ലാം തനിക്ക് വീട് വാടകയ്ക്ക് നൽകാൻ അവർ വിസമ്മതിക്കുകയായിരുന്നുവെന്ന് റിഹാന ഒരു വീഡിയോയിൽ പറയുന്നു. ഇതിനുമുമ്പ് നിരവധി മെമ്മോറാണ്ടങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു. പല തവണ പൊലീസിനെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്നും റിഹാന കൂട്ടിച്ചേര്‍ത്തു. ദയാവധം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഭിക്ഷ യാചിച്ചാണ് റിഹാന ജീവിക്കുന്നത്.

''നമുക്കൊരു ജീവിതമില്ലേ? എന്തുകൊണ്ടാണ് സമൂഹം ഞങ്ങളോട് ഇത്ര മോശമായി പെരുമാറുന്നത്? വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന വാടക നൽകാൻ തയ്യാറാണെന്നും'' റിഹാന പറഞ്ഞു. മാനസിക ക്ലേശങ്ങളും പീഡനങ്ങളും അപമാനവും അവഗണനയും സഹിക്കാൻ വയ്യാത്തതിനാൽ തന്‍റെ ദയാഹത്യയുടെ തിയതി നിശ്ചയിക്കാൻ അധികാരികൾക്ക് അവസാനമായി കത്തെഴുതിയതായും ട്രാൻസ്‌ യുവതി പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News