നിര്‍ധനയായ പെണ്‍കുട്ടിക്ക് ചെരിപ്പും മാലയും വളയും നല്‍കി കുരുന്നുകള്‍; മനോഹര കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

ഒരു വീടിന്‍റെ ഗേറ്റിനു മുന്നില്‍ നിര്‍ധനയായ ഒരു പെണ്‍കുട്ടി നില്‍ക്കുന്നതു കാണാം

Update: 2021-08-16 06:53 GMT

കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ പ്രതിരൂപങ്ങളാണെന്നാണ് പറയുക. നിഷ്ക്കളങ്കതയോടെ അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അത്ര മേല്‍ ഭംഗിയുള്ളതാണ്. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് കുട്ടികള്‍ പലതും ചെയ്യുന്നത്. ഇവിടെ രണ്ടു കൊച്ചുകുട്ടികള്‍ ചെയ്യുന്ന കാര്യമാണ് കാഴ്ചക്കാരുടെ മനസ് നിറച്ചത്.

ഒരു വീടിന്‍റെ ഗേറ്റിനു മുന്നില്‍ നിര്‍ധനയായ ഒരു പെണ്‍കുട്ടി നില്‍ക്കുന്നതു കാണാം. ഇതു കണ്ട വീട്ടിലെ ചെറിയ പെണ്‍കുട്ടി ഓടിപ്പോയി രണ്ടു ചെരിപ്പുകള്‍ അവള്‍ക്ക് നല്‍കുന്നു. പിന്നാലെ സഹോദരനെത്തി അവളെ മാല ധരിപ്പിക്കുന്നതു കാണാം. കയ്യിലിടാന്‍ വളകളും നല്‍കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. ഇതിനോടകം തന്നെ വീഡിയോ വൈറലായിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News