തലാസീമിയ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാൻ വേണ്ടത് 80 ലക്ഷം; സുമനസ്സുകളുടെ കനിവ് തേടി പിഞ്ചു സഹോദരങ്ങൾ

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് വിദഗ്ദ ഡോക്ടർമാർ പറയുന്നത്

Update: 2022-02-09 07:28 GMT
Editor : Lissy P | By : Web Desk
Advertising

ഗുരുതരമായ തലാസീമിയ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് കോഴിക്കോട് കായണ്ണയിലെ കുരുന്ന് സഹോദരങ്ങൾ. മാട്ടനോട് പള്ളിമുക്ക് സ്വദേശി ഷമീറിന്റെ മക്കളായ മുഹമ്മദ് ഷഹൽഷാനും (11) ആയിഷാ തൻഹ (7) യും കഴിഞ്ഞ ആറുവർഷമായി രക്താണുക്കളെ ബാധിക്കുന്ന ജനിതകരോഗത്തിന് ചികിത്സയിലാണ്. വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 ലക്ഷം രൂപയും അനുബന്ധ ചെലവുകളുമാണ് ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്നത്.

ചുവന്ന രക്താണുക്കളുടെ കുറവും രക്തപ്രവാഹത്തിലെ ഓക്സിജന്റെ അളവും കുറയുന്നതിന് കാരണമാകുന്ന ജനിതക രോഗമാണ് തലസീമിയ. കഠിനമായ വിളർച്ച, മഞ്ഞപ്പിത്തം, അസ്ഥികളുടെ വൈകല്യം തുടങ്ങിയവയും ഈ അസുഖത്തിന്റെ ഭാഗമായുണ്ടാകും. മജ്ജ മാറ്റി വെച്ചാൽ തങ്ങളുടെ പൊന്നോമനകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ആശ്വാസമുണ്ടെങ്കിലും ചികിത്സക്കുള്ള ഭീമമായ ഈ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഷമീറും കുടുംബവും. ഇത് വരെയുള്ള ചികിത്സക്ക് വൻ തുകയാണ് ചെലവായിരിക്കുന്നത്. രണ്ടുപേരുടെയും ചികിത്സ ചെലവ് താങ്ങാനാവാതെ സാമ്പത്തികമായി തകർന്നിരിക്കുകയാണ് ഈ കുടുംബം.

മാട്ടനോട് യു.പി സ്‌കൂൾ വിദ്യാർഥികളാണ് ഷഹൽഷാനും ആയിഷാ തൻഹയും. ഇരുവരുടെയും ശസ്ത്രക്രിയക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായും വാർഡ് മെമ്പർ പി.സി. ബഷീർ ചീഫ് കോ-ഓർഡിനേറ്ററായും പി.കെ അബ്ദുസ്സലാം മാസ്റ്റർ (ചെയർമാൻ) പി.അബ്ദുൾ നാസർ തൈക്കണ്ടി (കൺവീനർ) സി.കെ.അസീസ് (ട്രഷറർ) , ഷഹീർ രയരോത്ത് (വൈസ് കൺവീനർ) എന്നീ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ചികിത്സസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിങ്ങൾ നൽകുന്ന ഓരോ ചെറിയ തുക പോലും ഈ കുടുംബത്തിന് വലിയ സഹായമാകും. നന്മ വറ്റാത്ത മനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഷഹൽഷാനും ആയിഷാ തൻഹയും കുടുംബവും.

സഹായം നൽകേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ-

Mubeena Koroth

A/c No: 13230100139045

IFSC : FDRL 0001323 Mottanthara branch

ഗൂഗ്ൾ പേ നമ്പർ: 7510742274

ഫോൺ നമ്പർ :+919645536153

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News