കൊങ്കണി സാഹിത്യക്കാരൻ കെ.അനന്ത ഭട്ട് അന്തരിച്ചു

തുളസിദാസ രാമായണം കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തതിലൂടെ ശ്രദ്ധേയനായി

Update: 2024-07-12 16:32 GMT

പ്രശസ്ത കൊങ്കണി സാഹിത്യക്കാരൻ കെ.അനന്ത ഭട്ട് (85) അന്തരിച്ചു. തുളസിദാസ രാമായണം 2002 ൽ കൊങ്കണി ഭാഷയിൽ വിവർത്തനം ചെയ്തതിലൂടെ ശ്രദ്ധേയനായി. 2004 ൽ ഇത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. 800ലധികം കൊങ്കണി ഭക്തി- സാമൂഹിക- നാടക ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യകാല കൊങ്കണി നാടക നടൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി.

 കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡൻറ്, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ ജയഭട്ട് ,മക്കൾ ബാല കൃഷ്ണ ഭട്ട് (മുംബൈ), ദീപ ഭട്ട്, രേഖ ഭട്ട്, മരുമക്കൾ വിനയ, പ്രദീപ് ഭട്ട് ,ഗണേഷ് കമ്മത്ത്. സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 2ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News