ഭവാനിപ്പൂരിലും ബിജെപി തന്നെ ജയിക്കും; ഷാനവാസ് ഹുസൈന്‍

മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്

Update: 2021-09-11 07:34 GMT
Editor : Nisri MK | By : Web Desk
Advertising

പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നന്ദിഗ്രാമിലെ വിജയം ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന നേതാവും എംഎല്‍യുമായ ഷാനവാസ് ഹുസൈന്‍. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രതികരണം. അഭിമാന പോരാട്ടത്തില്‍ ബിജെപിയുടെ അഡ്വക്കറ്റ് പ്രിയങ്ക തിബ്രേവാളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ നേരിടുന്നത്.

മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് എംഎല്‍എ അല്ലാത്ത ഒരു മന്ത്രി ആറ് മാസത്തിനുള്ളില്‍ രാജിവെക്കണം എന്നാണ് നിയമം.

പശ്ചിമ ബംഗാള്‍ കൃഷിമന്ത്രി സോബന്‍ദേബ് ചതോപാധ്യായ മമതയ്ക്കായി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് തെരഞ്ഞെടുപ്പ്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സെപ്തംബര്‍ 30നു നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഒക്ടോബര്‍ മൂന്നിനാണ് വരിക. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News