ബുര്‍ഖയിട്ട് ഡോ.ആയിഷയായി മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ച; ഒടുവില്‍ 25കാരന്‍ പിടിയില്‍

ബുധനാഴ്ചയാണ് യുവാവിനെ തഹസിൽ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2023-06-15 05:12 GMT

പ്രതീകാത്മക ചിത്രം

നാഗ്പൂര്‍: വനിതാ ഡോക്ടറായി വേഷമിട്ട് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ 25കാരന്‍ പിടിയില്‍. ബുര്‍ഖ ധരിച്ച് ഡോ.ആയിഷ എന്ന പേരില്‍ മൂന്നാഴ്ചയാണ് യുവാവ് മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. താജ്ബാഗ് നിവാസിയായ ജാവേദ് ഷെയ്ഖ് ആണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീവേഷം കെട്ടിയതായും പോലീസിനോട് പറഞ്ഞതായി തഹസിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സിലെ (MSF)ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്  പൊലീസിൽ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. “ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വ്യക്തിയെ മുമ്പ് കണ്ടിട്ടില്ല, സത്യം പറഞ്ഞാൽ ഒരു ഡോക്ടറും മുഖം മറച്ച് ചുറ്റിക്കറങ്ങുന്നില്ല. ഹിജാബ് ധരിക്കുന്ന വനിതാ ഡോക്ടർമാര്‍ ആശുപത്രിയിലുണ്ട്'' ഐജിജിഎംസിഎച്ചിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാഗര്‍ പാണ്ഡെ പറഞ്ഞു. 

പൊലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ സ്ത്രീയോട് സാമ്യമുള്ളതായിരുന്നു പ്രതിയുടെ ശബ്ദം. ഇയാൾ വിവാഹിതനായിരുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി തട്ടിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News