പുതുവത്സര ദിനത്തില്‍ 12 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം അഞ്ചുപേർ അറസ്റ്റിൽ

പെൺകുട്ടിയെ എത്തിച്ച് നല്‍കിയ സ്ത്രീക്ക് ചായക്കടയുടമ പണം നല്‍കിയെന്ന് പൊലീസ്

Update: 2024-01-07 07:03 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: പുതുവത്സര ദിനത്തില്‍  12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമുൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ. ഡൽഹിയിലെ സദർ ബസാറിലാണ് സംഭവം. പ്രതികളിലൊരാളായ സ്ത്രീ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 12, 14, 15 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളാണ് മറ്റ് പ്രതികൾ.

ഓൾഡ് ഡൽഹിയിലെ സദർ ബസാറിലെ ചായക്കടയിലെ തൊഴിലാളികളാണ് ഇവർ. കട ഉടമയും അറസ്റ്റിലായിട്ടുണ്ട്. ചായക്കടയിലെ സ്ഥിരം ഉപഭോക്താവാണ് പ്രതിയായ സ്ത്രീ. ആക്രിപെറുക്കുന്ന ജോലി ചെയ്യുന്ന ഇവരോട് പെൺകുട്ടിയെ കൊണ്ടുവന്നാൽ പണം തരാമെന്ന് ചായക്കട ഉടമ പറഞ്ഞു. തുടർന്ന് തന്റെ കൂടെ ആക്രി പെറുക്കുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതികളായ നാലുപേർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

Advertising
Advertising

നോർത്ത് വെസ്റ്റ് ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങിയ  പെൺകുട്ടി പേടിച്ച് രണ്ട് ദിവസം വീടിന് പുറത്തിറങ്ങിയില്ല. ജനുവരി അഞ്ചിന്  ബന്ധുവിനോട് കാര്യം പറയുകയായിരുന്നു. ബന്ധു മാതാപിതാക്കളെ വിവരമറിയിച്ചു. വീട്ടുകാർ ഡല്‍ഹി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചായക്കടയുടെ ഉടമ ചായക്കടക്കാരൻ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് മറ്റ് പ്രതികളെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മറ്റ് സംഘത്തിന് കൈമാറിയെന്നും ഇവരും പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News