'മോദി ജനങ്ങളുടെ മാത്രമല്ല, ദൈവങ്ങളുടെയും നേതാവ്': ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ

മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോടാണ് ജെ.പി നദ്ദ പ്രതികരിച്ചത്

Update: 2021-07-25 04:22 GMT
Editor : ijas

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മാത്രമല്ല ദൈവങ്ങളുടെയും നേതാവാണെന്ന് ബി.ജെ.പി നേതാവ് ജെ.പി നദ്ദ. മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോടാണ് ജെ.പി നദ്ദ പ്രതികരിച്ചത്. യുപി ജൻ സംവാദ് വിർച്വൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസിന്‍റെ കൂടെ ദൈവം പോലും ഇപ്പോള്‍ ഇല്ല. നിങ്ങള്‍ പറയുന്നു- നരേന്ദ്ര മോദി സുരേന്ദര്‍ മോദിയാണെന്ന്. മോദി(ജി) ജനങ്ങളുടെ മാത്രം നേതാവല്ല, ദൈവങ്ങളുടെ നേതാവാണ്. നിങ്ങള്‍ ദൈവത്തിന്‍റെ ഭാഷ മനസ്സിലാക്കണം'- ജെ.പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ രാജ്യത്തെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതത്വത്തിൽ ആയിരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദിയെ രാഹുല്‍ ഗാന്ധി 'സുരേന്ദര്‍ മോദി'-യെന്ന് പരിഹസിച്ചത്. ഒരു അന്താരാഷ്ട്ര മാധ്യമത്തില്‍ ഇന്ത്യ-ചൈന പ്രശ്നത്തെക്കുറിച്ച് എഴുതിയ ലേഖനം പങ്കുവെച്ചാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News