കൂടെ നടി ഉർവശി റൗട്ടേലയും സഹോദരനും; ജയ് ഷാക്കെതിരെ വ്യാജപ്രചാരണം

ദുബൈ സ്റ്റേഡിയത്തില്‍ വച്ചെടുത്തതാണ് ചിത്രങ്ങള്‍

Update: 2022-09-04 08:56 GMT
Editor : abs | By : Web Desk

മുംബൈ: പാകിസ്താൻ സൈനിക ജനറൽ ഖമർ ബജ്‌വയുടെ മകൻ സഅദ് ബജ്‌വയ്‌ക്കൊപ്പം ബിസിസിഐ സെക്രട്ടറി ജയ് ഷാ ചിത്രമെടുത്തെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റുകൾ. ബോളിവുഡ് നടി ഉർവശി റൗട്ടേല, സഹോദരൻ യാഷ്‌രാജ് റൗട്ടേല എന്നിവർക്കൊപ്പമുള്ള ജയ് ഷായുടെ ചിത്രമാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് വെബ്സൈറ്റുകള്‍ പറയുന്നു. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചെടുത്ത ചിത്രം നിരവധി പേര്‍  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 


 

ജയ്ഷായുടെ അടുത്തു നിൽക്കുന്ന യുവാവ് ഖമർ ബജ്‌വയുടെ മകനാണ് എന്നായിരുന്നു ചില അക്കൗണ്ടുകളുടെ അവകാശ വാദം. ഇതേ വാദം ഉന്നയിച്ച് നിരവധി പേർ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചു. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിപ്പിടിക്കാൻ ഷാ വിസമ്മതിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് ചിത്രം പ്രചരിച്ചത്. 

Advertising
Advertising

 

പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മത്സരം കാണാൻ റൗട്ടേല അടക്കം നിരവധി സെലിബ്രിറ്റികളാണ് ദുബൈയിൽ എത്തിയിരുന്നത്. പാകിസ്താനിൽ നിന്ന് സഅദ് ബജ്‌വയും കളി കാണാനെത്തിയിരുന്നു. ജയ്ഷാക്ക് അടുത്തിരുന്ന് അദ്ദേഹം കളി കാണുന്ന ദൃശ്യങ്ങൾ ഹോട്‌സ്റ്റാറിലുണ്ട്.  

അതിനിടെ, ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. പരമ്പരാഗത എതിരാളികൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയിറങ്ങുന്നത്. ദുബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജ ടീമില്‍നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News