അദാനി കുടുംബത്തിന് വേണ്ടി ഒഡിഷയിലെ ബിജെപി സർക്കാർ പുരി രഥയാത്ര വൈകിപ്പിച്ചുവെന്ന് പ്രതിപക്ഷം

വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും ​പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Update: 2025-06-30 11:23 GMT
Editor : rishad | By : Web Desk

ഭുവനേശ്വര്‍: വ്യവസായി ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാൻ ഒഡിഷയിലെ ബിജെപി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്ന് പ്രതിപക്ഷം. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും ​പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

‘മുഴുവൻ ഭരണ സംവിധാനവും അവിടെയുണ്ടായിരുന്നു. പക്ഷേ, രഥങ്ങൾ നിർത്തിയിട്ടത് നിസ്സഹാതയോടെ നോക്കിനിൽക്കുകയായിരുന്നുവെന്ന്'- കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രസാദ് ഹരിചന്ദൻ പറഞ്ഞു. 

Advertising
Advertising

ഗൗതം അദാനിയും കുടുംബവും രഥയാത്രയിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് അവിടെ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ‘ചില ഭക്തരെ' പ്രതീക്ഷിച്ചാണ് രഥങ്ങൾ നിർത്തിയതെന്ന് ക്ഷേത്രത്തിലെ മുഖ്യ ഭരണാധികാരിയും പറഞ്ഞിരുന്നു. അതിനാൽ, അദാനി കുടുംബത്തിന്റെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് ഈ കാലതാമസം ആസൂത്രണം ചെയ്തതെന്ന് ന്യായമായും സംശയിക്കണം'  പ്രസാദ് ഹരിചന്ദൻ പറഞ്ഞതായി ‘ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. 

സംഭവത്തിൽ പുരിയിലെ സിറ്റിംഗ് ജില്ലാ, സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഹരിചന്ദൻ ആവശ്യപ്പെട്ടു.  സംഭവത്തില്‍ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായികും നടുക്കം രേഖപ്പെടുത്തി. 

ജഗന്നാഥപുരിയിലെ രഥയാത്രയിൽ കുടുംബസമേതമാണ് ഗൗതം അദാനി പങ്കെടുത്തത്. ഭാര്യ പ്രീതി അദാനി, മകൻ കരൺ അദാനി അദാനി ഗ്രൂപ്പ് ചെയർമാൻ ജഗന്നാഥ ഭഗവാൻ, ബലഭദ്ര ഭഗവാൻ, സുഭദ്ര ദേവി എന്നിവർക്കൊപ്പമാണ് ഗൗതം അദാനി ക്ഷേത്രത്തിൽ എത്തിയത്.

കൂടാതെ ഘോഷയാത്രയുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News