കിലോയ്ക്ക് ഒന്നര ലക്ഷത്തിനടുത്ത്: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ചായയിതാണ്

നമ്മുടെ ദൈനംദിന ചായ സൽക്കാരത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തത്രയും വിലയേറിയ തേയിലകൾ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്

Update: 2025-12-16 10:40 GMT

അസം: ഓരോ ഇന്ത്യക്കാരന്റെയും ഒരു ദിനം തുടങ്ങുന്നത് ചൂടുള്ള ഒരു ചായയിൽ നിന്നാണ്. നല്ല കടുപ്പത്തിലും മീഡിയം കടുപ്പത്തിലും ലൈറ്റ് കടുപ്പത്തിലുമെല്ലാം ചായ ആസ്വദിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ദൈനംദിന ചായ സൽക്കാരത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തത്രയും വിലയേറിയ തേയിലകൾ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഡാർജിലിംഗിലെ പ്രശസ്തമായ തേയിലത്തോട്ടങ്ങൾ മുതൽ അസമിലെ സമ്പന്നമായ എസ്റ്റേറ്റുകളിൽ വരെ ഇത്തരത്തിൽ വ്യത്യസ്ത ഗുണനിലവാരമുള്ള 'ചെലവേറിയ' തേയിലകൾ ഉത്പാദിപ്പിക്കുന്നു.

ഈ ചായകൾ ചെറിയ അളവിൽ ഉണ്ടാക്കുകയും ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. കൂടാതെ സാധാരണ പാനീയങ്ങളേക്കാൾ ആഡംബര കരകൗശല വസ്തുക്കൾ പോലെയാണ് ഇവ കണക്കാക്കുന്നത്. വൈൻ ശേഖരിക്കുന്നവരെപ്പോലെ രുചിക്കും സ്വഭാവത്തിനും പ്രാധാന്യം നൽകുന്ന ഗൗരവമുള്ള ചായപ്രേമികളാണ് ഇത്തരം ചായകൾ സാധാരണയായി വാങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം ചായ ഊർജം ലഭിക്കുന്നതിന് മാത്രമുള്ള പാനീയമല്ല. അതിന്റെ കൂടെ ചായയുയുടെ രുചിയെക്കുറിച്ചും അത് എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ചും ഓരോ ഇലയ്ക്കും പിന്നിലെ കഥയെക്കുറിച്ചും അറിയാൻ താല്പര്യമുള്ളവരാണ്.

മനോഹരി ഗോൾഡ് ചായയാണ് ഇന്ത്യയിലെ ചെലവേറിയ തേയിലകളിൽ ഒന്നാം നിരയിൽ. സ്വർണ നിറമുള്ള നുറുങ്ങുകൾക്ക് പേരുകേട്ട പ്രശസ്തമായ അസം ചായയാണ് മനോഹരി ഗോൾഡ്. വളരെ ചെറിയ അളവിൽ കൈകൊണ്ട് പറിച്ചെടുക്കുന്നതിനാലാണ് അപൂർവമായ ഈ തേയിലക്ക് വിലയേറുന്നത്. ഗുവാഹത്തിയിലെ ലേലത്തിൽ ഈ ചായ റെക്കോർഡുകൾ തകർത്ത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ചായകളിൽ ഒന്നായി ഉയർന്നു. 2022ൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്കാണ് ഈ തേയില വിറ്റത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News