ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു; ഭർത്താവ് പിടിയിൽ

കഴിഞ്ഞ മാസം 27 നാണ് ​ഗീതയെ സുനിൽ കുമാർ ക്രൂരമായി മർദിച്ചത്

Update: 2026-02-02 15:37 GMT

മംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ മർദനമേറ്റ് ​ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മം​ഗലാപുരത്ത് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സക്കിടെ നൂറാലു ബെട്ടു ഗ്രാമത്തിലെ ​ഗീത(39) ആണ് തിങ്കളാഴ്ച മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുനിൽ കുമാർ പൊലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ മാസം 27 നാണ് സുനിൽ കുമാർ ​ഗീതയെ ക്രൂരമായി മർദിച്ചത്. ആയുധം ഉപയോ​ഗിച്ചും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമത്തിൽ ​ഗീതയുടെ നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ മം​ഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതി ആയുധം ഉപയോ​ഗിച്ച് ​ഗീതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News